പ്രവര്‍ത്തക സംഗമവും കിറ്റ് വിതരണം

പ്രവര്‍ത്തക സംഗമവും കിറ്റ് വിതരണം

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങള്‍ വനിത സഹായ സംഘവും സംയുക്തമായി നടത്തിയ പ്രവര്‍ത്തക സംഗമവും ഭക്ഷണ സാധനകിറ്റ് വിതരണം പി.പി ഹംസ ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. റീലീഫ് കമ്മിറ്റി കണ്‍വീനര്‍ എ.കെ ജാബിര്‍ കക്കോടി അധ്യക്ഷനായി. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. നഫീസ യൂസുഫ് മന്‍സൂര്‍ അക്കരക്ക് നല്‍കി ഭക്ഷണ പൊതി വിതരണം ചെയ്തു. മന്‍സൂര്‍ അക്കര കാസര്‍കോട്, കെ.പി സക്കീര്‍ ഹുസൈന്‍, ബഷീര്‍ പാലക്കല്‍, കെ.ഉമ്മര്‍ തിരൂര്‍, ഫൗസിയ ഒളവണ്ണ, ബുഷ്‌റ ജാബിര്‍, താഹിറ കുഞ്ഞമ്മദ്, പി.പി സബീറ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *