മാഹി : മാഹിയുള്‍പ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ജനിക്കുന്ന പെണ് കുഞ്ഞുങ്ങളുടെ പേരില്‍ സര്‍ക്കാര്‍ 50000 രൂപ നിക്ഷേപിക്കും. പുതുച്ചേരി സംസ്ഥാനത്ത് 5 വര്‍ഷം സ്ഥിര താമസമാക്കിയവരുടെ കുഞ്ഞുങ്ങള്‍ക്കാണ് നിക്ഷേപം. 2023 മാര്‍ച്ച് 17 നു ശേഷം ജനിച്ച കുഞ്ഞുങ്ങളുടെ പേരിലാണ് നിക്ഷേപം. ഇതിനായി ജി.ഒ പുറത്തിറക്കി. കുഞ്ഞുങ്ങളുടെ പേരില്‍ നിക്ഷേപിക്കുന്ന പണം 21 വയസ്സായാല്‍ മാത്രമേ പിന്‍വലിക്കാനാവൂ. ‘ചീഫ് മിനിസ്റ്റേഴ്സ് ഫീമെയില്‍ പ്രൊട്ടക്ഷന്‍ സ്കീം’ എന്ന പേരിലുള്ള പദ്ധതി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.