കോഴിക്കോട് : സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മുഖമാസിക ഗ്രന്ഥാലോകത്തിന്റെ 40 പേരുടെ വാര്‍ഷിക വരിസംഖ്യ ദര്‍ശനം സാംസ്‌കാരിക വേദി കൈമാറി. ഗ്രന്ഥാലോകദിനത്തില്‍ ദര്‍ശനം ജോയിന്റ് സെക്രട്ടറി ടി.കെ സുനില്‍കുമാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. സുരേഷ് ബാബുവിന് തുക കൈമാറി. അത്താണിക്കല്‍ പ്രോഗ്രസീവ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ദര്‍ശനം സെക്രട്ടറി എം.എ ജോണ്‍സണ്‍, ലൈബ്രറിയന്‍ വി. വിലാസിനി, കമ്മിറ്റി അംഗങ്ങളായ എം.കെ സജീവ് കുമാര്‍, കൊല്ലറക്കല്‍ സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.