തലശ്ശേരി: നീതിന്യായ ആസ്ഥാനത്തും കള്ളന്‍ കയറി. തലശ്ശേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മോഷണശ്രമം. പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് സൂചന. ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ് ശിരസ്തദാര്‍ റഷീദ് തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.അനില്‍, പ്രിന്‍സിപ്പല്‍ എസ്.ഐ സജേഷ്.സി.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വിരലടയാള വിദ്ധഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊതു അവധിയായതിനാല്‍ ഇന്നലെ ഓഫീസില്‍ സൂക്ഷിച്ച ഫയലുകള്‍ പരിശോധിച്ച് വരികയാണ്. എങ്കിലെ ഏതെങ്കിലും ഫയലുകള്‍ നഷ്ടമായിട്ടുണ്ടോ എന്ന് മനസ്സിലാവുകയുള്ളൂ എന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും വിവരമുണ്ട്.