കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത്. നടന്റെ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് നടനെതിരേ ഉയര്‍ന്നിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ വിനായകന്‍ ലൈവില്‍ ചോദിച്ചു.
നടന്റെ പോസ്റ്റിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതികരണം ചര്‍ച്ചയായതോടെ വിനായകന്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ അതിനോടകം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. വിനായകന്റെ മറ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറയുകയാണ്. വിമര്‍ശങ്ങള്‍ വന്നചതിന് ശേഷം നടന്‍ പ്രതികരിച്ചിട്ടില്ല.