മാഹി: വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ക്ഷാമം പരിഹരിക്കാന്‍ പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മാഹി അഡ്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ, വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിയദര്‍ശിനി, മാഹി സി.ഇ.ഒ ഉത്തമരാജ് എസ്.എസ്.ഐയുടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ദിനകര്‍ നല്ലമല തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അധ്യാപക ക്ഷാമത്തിന് പരിഹാരമായതായി രമേശ് പറമ്പത്ത് എം.എല്‍.എ അറിയിച്ചു.