സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

മാഹി: പോണ്ടിച്ചേരി സര്‍വകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിലെ 2023-24 വര്‍ഷത്തേക്കുള്ള കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ബികോം, ബി.ബി.എ, ബി വോക് ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ഫാഷന്‍ ടെക്നോളജി, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സെക്രെട്ടേറിയല്‍ അസ്സിസ്റ്റന്‍സ് എന്നീ കോഴ്‌സുകളില്‍ പൊതുവിഭാഗത്തിലും സംവരണവിഭാഗത്തിലും ഒഴിവുകളുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം ജൂലൈ 24ന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മാഹി എസ്.പി ഓഫിസിനടുത്തുള്ള സര്‍വകലാശാല കേന്ദ്രത്തില്‍ എത്തിച്ചേരുക. നേരത്തെ അപേക്ഷിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0490 2332622, 9207982622 എന്നീ നമ്പറുകളില്‍ ബന്ധപെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *