2023 ലെ ആദ്യ 5 മാസങ്ങളില്‍ ദുബായ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 23% വര്‍ധന രേഖപ്പെടുത്തി. ഈ വേനല്‍ക്കാല സീസണിന് മുന്നോടിയായി ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.ഇ.ടി) മെട്രോ നഗരങ്ങള്‍, ടയര്‍ 2,3 വിപണികള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിചയപ്പെടുത്തല്‍ യാത്രകള്‍, ട്രേഡ് വര്‍ക്ക്‌ഷോപ്പുകള്‍, എക്‌സിബിഷനുകള്‍, റോഡ്‌ഷോകള്‍ എന്നിവയാണ് ഇന്ത്യന്‍ യാത്രക്കാരുടെ ആദ്യ ചോയ്‌സ് ഡെസ്റ്റിനേഷനായി ദുബായിയെ മാറ്റാന്‍ സാധിച്ചത്. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സാമീപ്യവും നേരിട്ടുള്ള കണക്റ്റിവിറ്റിയും ഇന്ത്യയിലെ രണ്ടാം നിര വിപണികളില്‍ തങ്ങളുടെ കാല്‍പാട് പതിപ്പിക്കാന്‍ ഡിഇടിയെ സഹായിച്ചു.
2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, കേരളമുള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 30 നഗരങ്ങളില്‍ നിന്നുള്ള 200-ലധികം ട്രാവല്‍ ഏജന്റുമാര്‍ക്ക് ആതിഥ്യമരുളുന്ന മെഗാ പരിചയപ്പെടുത്തല്‍ യാത്രകളും ടഅഠഠഋ 2023, അഠങ 2023 തുടങ്ങിയ വ്യാപാര പ്രദര്‍ശനങ്ങളിലെ പങ്കാളിത്തവും ദുബായിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഡിഇടിയെ സഹായിച്ചു. ദുബായിയെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായി ഡി.ഇ.ടി മെട്രോ നഗരങ്ങളില്‍ സംഘടിപ്പിച്ച റോഡ് ഷോകള്‍ സഹായകരമായി. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍, ഹോട്ടലുകള്‍ & റിസോര്‍ട്ടുകള്‍, മറ്റു വിനോദ ആകര്‍ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നതിന് ഇന്ത്യന്‍ യാത്രാ ഇന്‍ഡസ്ട്രിക്ക് ഈ അവസരങ്ങള്‍ തുണയായി.
ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഡി.ഇ.ടി സംഘടിപ്പിച്ച ശില്പശാലകള്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. എമിറേറ്റ്‌സിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എയര്‍ലൈനുകളായ ഇന്‍ഡിഗോ, വിസ്താര എന്നിവയില്‍ നിന്ന് ഈ ശില്പശാലകള്‍ ആവേശകരമായ പങ്കാളിത്തം നേടി. പുതിയതും നിലവിലുള്ളതുമായ ആകര്‍ഷണങ്ങള്‍, ലോകോത്തര ഹോസ്പിറ്റാലിറ്റി, പാചക അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദുബായുടെ വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം ലാന്‍ഡ്‌സ്‌കേപ്പിനെക്കുറിച്ചുള്ള സമഗ്രമായ ഉള്‍ക്കാഴ്ചകള്‍ ശില്‍പശാലകള്‍ വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങള്‍ കൂടാതെ യുകെ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് പെട്ടെന്നുള്ള യാത്രകള്‍ക്കും ലേഓവര്‍ ഡെസ്റ്റിനേഷനുകള്‍ക്കും അനുയോജ്യമായ നഗരമായി ദുബായിയെ തിരഞ്ഞെടുക്കാന്‍ നിരവധി ആളുകള്‍ക്ക് ഈ ശില്പശാലകള്‍ അവസരമൊരുക്കി.
‘ഞങ്ങളുടെ മുന്‍ഗണന ഇന്ത്യയ്ക്കാണ്. ദുബൈയുടെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ 1 ദശലക്ഷത്തിനു മുകളില്‍ സന്ദര്‍ശകരുടെ വരവ് 2019-നെ അപേക്ഷിച്ച് ഈ വര്‍ഷം 23% വര്‍ദ്ധന രേഖപ്പെടുത്താന്‍ സഹായിച്ചു. ഇന്ത്യയില്‍ ഉടനീളം നടത്തിയ മള്‍ട്ടി-സിറ്റി റോഡ്‌ഷോകള്‍, വ്യാപാര ശില്‍പശാലകള്‍, മെഗാ പരിചയപ്പെടുത്തല്‍ യാത്രകള്‍ എന്നിവയിലൂടെയും എസ്.എ.ടി.ടി.ഇ 2023, എ.ടി.എം 2023 തുടങ്ങിയ എക്സിബിഷനുകളിലൂടെയും ഇന്ത്യയില്‍ നിന്നുള്ള നമ്പര്‍.1 ഔട്ട്ബൗണ്ട് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതിനായി. അസാധാരണമായ ഫ്ലൈറ്റ് കണക്റ്റിവിറ്റി, സൗകര്യപ്രദമായ വിസ പ്രക്രിയ, ഇന്ത്യന്‍ വിപണിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത എന്നിവയാല്‍, ഞങ്ങളുടെ വരാനിരിക്കുന്ന സംരംഭങ്ങള്‍ ദുബായിലെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍, ബഹുസ്വര സാംസ്‌കാരിക ക്രമീകരണം, ഹോട്ടലുകളുടെയും ആകര്‍ഷണങ്ങളുടെയും സമൃദ്ധി എന്നിവയെക്കുറിച്ചുള്ള അവബോധം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ് ദക്ഷിണേഷ്യന്‍ മേധാവി ബദര്‍ അലി ഹബീബ് പറഞ്ഞു.