കോഴിക്കോട്: മുച്ചിറി, മുറിയണ്ണാക്ക് നിവാരണത്തിനായി ലോകത്തിലെ 87 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ ട്രെയിന്‍ എന്ന അന്താരാഷ്ട്ര ചാരിറ്റി സംഘടനയുടെ സഹായത്തോടെ സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ മുച്ചിറി, മുറിയണ്ണാക്ക് ചികിത്സ സൗജന്യമായി നല്‍കുമെന്ന് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: സാദിഖ് കൊടക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏത് പ്രായത്തിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാണ്. കുട്ടി ജനിച്ച് ആദ്യത്തെ ആഴ്ചയില്‍ തന്നെ ചികിത്സ തുടങ്ങാവുന്നതാണ്. ചികിത്സ നേരത്തെ തുടങ്ങിയാല്‍ 95 ശതമാനത്തോളം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് സ്‌മൈല്‍ ആന്‍ഡ് ട്രെയിന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ: നിഖില്‍ ഒ. ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ജനിക്കുന്ന രണ്ടായിരം കുട്ടികളില്‍ ഒരാള്‍ക്ക് ഇത് കാണപ്പെടുന്നുണ്ട്.
ഈ ചികിത്സാരംഗത്ത് സ്‌മൈല്‍ ടെയിനിന്റെ അംഗീകാരം വലിയ മുതല്‍ കൂട്ടാണെന്ന് ഡോ: അബ്ദുള്ള ചെറയക്കാട്ട് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ഡെന്റല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ: ലൈജു അബ്ദുള്ള, സ്‌മൈല്‍ ട്രെയിന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. നിഖില്‍ ഒ. ഗോവിന്ദന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ: ഫവാസ്.എം എന്നിവരും പങ്കെടുത്തു.