ബംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദ സംഘം അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുല്‍ത്താന്‍പാളയയിലെ വീട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ച് തടിയന്റവിട നസീറാണെന്നും ആക്രമണ പദ്ധതിയുടെ സൂത്രധാരന്‍ നസീറാണെന്നും പോലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഒളിവിലുള്ള അഞ്ച് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
ബംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ലഷ്കര്‍ ഭീകരരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ് അറിയിച്ചു. 7 തോക്കുകള്‍, 45 ഉണ്ടകള്‍, കത്തികള്‍, വോക്കി ടോക്കി സെറ്റ്, 12 മൊബൈലുകള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.