പ്ലസ് വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. മുഖ്യ അലോട്ട്‌മെന്റുകളിലും ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിലും അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ നല്‍കാം.
രാവിലെ 10 മുതല്‍ വ്യാഴം വൈകീട്ട് നാല് മണി വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി ഇപ്പോള്‍ ലഭിക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ലഭിച്ചിട്ടും പ്രവേശനം നടത്താന്‍ സാധിക്കാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്തിയാണ് പുതിയ അപേക്ഷ നല്‍കേണ്ടത്.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാഞ്ഞവര്‍ക്കും (നോണ്‍ ജോയിനിങ്) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം നേടിയ ശേഷം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവര്‍ക്കും വീണ്ടും അപേക്ഷിക്കാനാവില്ല.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഓരോ സ്‌കൂളുകളിലെയും സീറ്റ് ഒഴിവുകളും മറ്റ് വിവരങ്ങളും രാവിലെ ഒന്‍പത് മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in ല്‍ ലഭ്യമാണ്. നിലവില്‍ എല്ലാ വിദ്യാലയങ്ങളിലും സപ്ലിമെന്ററി അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌കുകളെ സജ്ജീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *