മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി വലിയ പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. രാഹുല്‍ നാളെ കേരളത്തിലെത്തുമെന്നാണ് സൂചന.
വിലാപ യാത്ര കോട്ടയത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടെങ്കിലും ഇപ്പോഴും കിളിമാനൂരിലാണ് വിലാപ യാത്ര എത്തിയിട്ടുള്ളത്. വഴിയിലുടനീളം ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാന നോക്ക് കാണാനായി കാത്തുനില്‍ക്കുന്നത്.
ഇതിനാല്‍ തന്നെ വിലാപ യാത്ര എപ്പോഴാകും കോട്ടയത്ത് എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്കൂള്‍ കുട്ടികളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകളാണ് റോഡിന് ഇരുവശത്തുമായി കാത്തുനില്‍ക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച ബസില്‍ രമേശ് ചെന്നിത്തല, വി.ഡി സതീശന്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. മന്ത്രി വി.എന്‍ വാസവനും വിലാപ യാത്രയെ അനുഗമിക്കുന്നുണ്ട്.