കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണെന്ന് സംസ്‌കാര സാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി സ്വജീവിതം ഹോമിച്ച മനുഷ്യ സ്‌നേഹിയായിരുന്നു ഉമ്മന്‍ ചാണ്ടി. എതിരാളികളെ പോലും ചേര്‍ത്തുനിര്‍ത്തുന്ന സ്‌നേഹവായ്പ്പിനുടമ, ആലംബഹീനര്‍ക്ക് ആശ്രയമേകുന്ന കാരുണ്യ പുരുഷന്‍. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരളീയ സമൂഹത്തില്‍ നികത്താനാവാത്ത നഷ്ടമായി എന്നും നിലനില്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സംസ്‌കാര സാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കല്ലറയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി, നിയോജക മണ്ഡലം ഭാരവാഹികളായ വി.ആര്‍ ഉമേശന്‍ മാസ്റ്റര്‍, അഡ്വ.സുരേഷ് കുളങ്ങരത്ത്, ബിജുല്‍ ആയാടത്തില്‍, ബാബു ബാലവാടി എന്നിവര്‍ പ്രസംഗിച്ചു.