തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങിന് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു തനിക്ക് ഔദ്യോഗിക ബഹുതികള്‍ വേണ്ടെന്ന്. ജീവിച്ചിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ടെന്നു ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ ഇത് പൊതു ഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. അത് നിറവേറ്റണമെന്ന് കുടുംബം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ഔദ്യോഗിക ബഹുതികള്‍ വേണ്ട എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ നേരത്തെ പറഞ്ഞത്.
മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് തങ്ങളുടെ പിതാവെന്നും അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മൂന്ന് മക്കളും പറഞ്ഞത്. ജനങ്ങള്‍ നല്‍കുന്ന യാത്രാമൊഴിയാണ് തന്റെ പിതാവിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.