ബംഗളൂരു: കേരളത്തില്‍ സ്ഥിരമായി തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നാളെ ബംഗളൂരു വിടും. രാവിലെ 9 മണിക്കുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കാനാണ് മഅ്ദനിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. ചികിത്സക്കായി പിന്നീട് കൊച്ചിയിലേക്ക് തിരിക്കും. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ബംഗളൂരുവിലെ വിചാരണ കോടതിക്ക് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി വ്യാഴാഴ്ച നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മഅ്ദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകും.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയില്‍ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ ഹാജരാകണം. വിചാരണ പൂര്‍ത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്തി ഉത്തരവിടുന്നതെന്നും ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ തീര്‍പ്പാക്കുന്നതായും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വിചാരണ പൂര്‍ത്തിയായെന്നും മഅ്ദനി ഇനി ബംഗളൂരുവില്‍ തുടരേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും കോടതിയെ അറിയിച്ചു. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 17ന് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു.