സാമ്പത്തിക സഹായം: തൊഴിലാളി ക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

സാമ്പത്തിക സഹായം: തൊഴിലാളി ക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

മാഹി : പുതുച്ചേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളുടെ പഠനത്തിനായുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23ല്‍ സെന്‍ടാക് മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനിയറിംങ്ങ് ഡിപ്ലോമ, പി.ജി മെഡിക്കല്‍, എഞ്ചിനിയറിംങ്ങ്, ഡിഗ്രി, പി.ജി, ഡിപ്ലോമ എന്നിവ പഠിക്കുന്ന കുട്ടികളില്‍ നിന്നുമാണ് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. കൂടാതെ കഴിഞ്ഞ അദ്ധ്യായന വര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷയും ക്ഷണിച്ചു. അപേക്ഷ ഫോറം https://labour.py.gov.in/puducherry-building-other- എന്ന സൈറ്റില്‍ ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ മാഹി കെട്ടിട – കെട്ടിടേതര തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ആഗസ്ത് 31 വരെ സ്വീകരിക്കുന്നതാണെന്ന് മാഹി അസി. ലേബര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *