ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ ചാണ്ടിയെ അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍ പറഞ്ഞു. തന്നെ സഹോദരന് തുല്യം സ്നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.
കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കയറി വന്നത്. ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫീല്‍ ചെയ്തു അല്ലേ എന്നാണ് എന്നെ പിടിച്ച് അദ്ദേഹം പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന് സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു. ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്.