കോഴിക്കോട്: 2000 ല്‍, ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ 4370 തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തെ മാത്രം കണക്കുകളുടെ പരിശോധനയില്‍ ലത്തീന്‍ കത്തോലിക്കാര്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നായിരുന്നു. അതേ തുടര്‍ന്ന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയിരുന്നു എങ്കിലും എന്‍.സി.എ നിയമനങ്ങള്‍ പ്രഖ്യാപിച്ച് (SRO No.227/2006 dated 8.3.2006) ഭാവിയിലെങ്കിലും ഉണ്ടാവുന്ന അത്തരം തൊഴില്‍ നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത് 2006ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു. ലത്തീന്‍ കത്തോലിക്കാര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പ്ലസ് ടു, വിഎച്ച്എസ്ഇ, പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ മൂന്ന് ശതമാനമായി സംവരണം ഉയര്‍ത്തിയതും (G.O 10/2014 dated 23.05.2014) ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ദീര്‍ഘനാളുകളായി ഉന്നയിച്ചുകൊണ്ടിരുന്ന ഈ വിഷയങ്ങളില്‍ പുറത്തിറങ്ങിയ ഉത്തരവുകള്‍ ലത്തീന്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഒബിസി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.