കോഴിക്കോട്: വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജം നടത്തുന്നത് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനമാണെന്നും സമാജത്തിന്റെ കാലാനുസൃതമായ പുരോഗതിക്കായി എന്നും കൂടെയുണ്ടാകുമെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനുരാധാ തായാട്ട് പറഞ്ഞു.
വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തിലെ താമസക്കാര്‍ക്ക് വേണ്ടി വെസ്റ്റ്ഹില്‍ പൗരസമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ പ്രതിമാസ ഹോമിയോ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. ഡോ. സാബില്‍ ആലപ്പി, ജിതിന്‍.യു, റീജാഭായ് പൂഞ്ചോളി എന്നിവര്‍ പ്രസംഗിച്ചു.