റീല്‍ ചിത്രീകരണത്തിനിടെ ബൈക്ക് ഫ്‌ളൈഓവറില്‍ നിന്ന് താഴെ വീണ് അപകടം: കാര്‍ യാത്രികന്‍ മരിച്ചു

റീല്‍ ചിത്രീകരണത്തിനിടെ ബൈക്ക് ഫ്‌ളൈഓവറില്‍ നിന്ന് താഴെ വീണ് അപകടം: കാര്‍ യാത്രികന്‍ മരിച്ചു

വാരാണസി: പുതിയ ബൈക്കില്‍ ദമ്പതികള്‍ നടത്തിയ റീല്‍ ഓണ്‍ വീല്‍ സ്റ്റണ്ട് ദുരന്തത്തില്‍ കലാശിച്ചു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ നിന്ന് താഴെ വീണ് ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ പതിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ തത്ക്ഷണം മരിച്ചു. സഹയാത്രികനായ സുഹൃത്തിന് പരിക്കേറ്റു.

റെയില്‍വേ എഞ്ചിനീയറായ സര്‍വേഷ് ശങ്കര്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സഹയാത്രികനായ ആദിത്യ വര്‍മ്മ ഗുരുതരമായി പരിക്കേറ്റ് സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

വാരണാസിയിലെ ശിവ്പൂരിലെ ഗഞ്ജരി ഏരിയയിലെ മേല്‍പ്പാലത്തിന് താഴെയുള്ള അണ്ടര്‍പാസിലൂടെ പോകുമ്പോഴാണ് കാറിന് മുകളില്‍ ബൈക്ക് വന്ന് പതിച്ചത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ഫ്‌ളൈഓവറിലെ ഓപ്പണിംഗിലൂടെ അണ്ടര്‍പാസിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബൈക്ക് മറിഞ്ഞപ്പോള്‍ തന്നെ എഴുന്നേറ്റ ദമ്പതികള്‍ക്ക് പരിക്കില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് കാരണക്കാരായ ബൈക്ക് യാത്രികരായ ദമ്പതികള്‍ അപ്പോള്‍ തന്നെ സംഭവസ്ഥലത്ത് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

ബൈക്കിന് രജിസ്ട്രേഷന്‍ നമ്പറില്ലാത്തതിനാല്‍ ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. വാഹന ഉടമയെ കണ്ടെത്തിയതിന് ശേഷം തുടര്‍നടപടികള്‍ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *