കോഴിക്കോട്: ഭരണാധികാരി ജനകീയനാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയ ജന നായകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ വ്യക്തി ഏത് കാര്യത്തിനും ആര്‍ക്കും സമീപിക്കാം. തൊഴില്‍ മന്ത്രിയായ കാലത്താണ് തൊഴിലില്ലായ്മ വേതനം കൊണ്ട് വന്നത്, ധനകാര്യ മന്ത്രി, മുഖ്യമന്ത്രി പദവികളില്‍ വ്യവസായ വാണിജ്യ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസിയും സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടിയും പ്രസ്ഥാവനയില്‍ പറഞ്ഞു.