ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സാത്വിക് സായ്രാജ് റങ്കിറെഡ്ഡിക്ക് ഗിന്നസ് ലോകറെക്കോഡ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ സ്മാഷ് ചെയ്ത പുരുഷ ബാഡ്മിന്റണ്‍ താരം എന്ന റെക്കോഡാണ് സാത്വിക് സ്വന്തമാക്കിയത്. മണിക്കൂറില്‍ 565 കിലോമീറ്റര്‍ വേഗത്തിലാണ് സാത്വിക് സ്മാഷ് ചെയ്തത്.
2013-ല്‍ മലേഷ്യയുടെ ടാന്‍ ബൂന് ഹിയോങ്ങിന്റെ പേരിലുള്ള മണിക്കൂറില്‍ 493 കിലോമീറ്റര്‍ വേഗതയിലുള്ള സ്മാഷിന്റെ റെക്കോഡാണ് സാത്വിക് തകര്‍ത്തത്.
വനിതാതാരങ്ങളില്‍ ഏറ്റവും വേഗത്തില്‍ സ്മാഷ് ചെയ്തതിന്റെ റെക്കോഡ് മലേഷ്യയുടെ ടാന്‍ പേളിയുടെ പേരിലാണ്. മണിക്കൂറില്‍ 438 കിലോമീറ്റര്‍ വേഗതയിലാണ് താരത്തിന്റെ സ്മാഷ് പിറന്നത്. സ്പോര്‍ട്സ് കമ്പനിയായ യോനക്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.