പ്രഭാസിന്റെ ‘പ്രൊജക്ട് കെ’; നായിക ദീപിക പദുകോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രഭാസിന്റെ ‘പ്രൊജക്ട് കെ’; നായിക ദീപിക പദുകോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രഭാസ് നായകനായെത്തുന്ന മറ്റൊരു വമ്പന്‍ ചിത്രമാണ് ‘പ്രോജക്ട് കെ’. വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക

ഇപ്പോഴിതാ ചിത്രത്തിലെ ദീപിക പദുകോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തീക്ഷ്ണമായ ഭാവത്തോടെയുള്ള ദീപികയെ പോസ്റ്ററില്‍ കാണാം. ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണെന്നാണ് വിവരം.

ഇതിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ ജൂലായ് 21 ന് പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്.

വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *