പ്രഫ. വര്‍ഗീസ് മാത്യുവിനെ ആദരിച്ചു

പ്രഫ. വര്‍ഗീസ് മാത്യുവിനെ ആദരിച്ചു

കോഴിക്കോട്: ഭഗവത്ഗീത സ്വന്തം കൈപ്പടയില്‍ എഴുതി വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കിയ എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വര്‍ഗീസ് മാത്യുവിനെ ഗള്‍ഫ് ഇന്ത്യന്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ. ബൈജുനാഥ് ബഹുമതി പത്രം സമര്‍പ്പിച്ചു. ഫാ. ബിനു പൈമ്പിള്ളി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, ആറ്റക്കോയ പള്ളിക്കണ്ടി, റിട്ട. എസ്.പി.ടി കെ.രാജ്‌മോഹന്‍, യോഗാചാര്യന്‍ ഉണ്ണിരാമന്‍, നവീന സുഭാഷ്, ഡോ: ഇ.കെ ഗോവിന്ദവര്‍മരാജ, എം.എ ജോണ്‍സന്‍, ഒ.സ്‌നേഹരാജ്, ഡോ: പ്രദീപ് കുമാര്‍ വുഡ്‌നില്‍ ആശംസകള്‍ നേര്‍ന്നു. പ്രഫ. വര്‍ഗീസ് മാത്യു മറുമൊഴി നടത്തി. കെ.പി സജിത്ത് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *