പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; പൊതുദര്‍ശനം തുടരുന്നു

പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; പൊതുദര്‍ശനം തുടരുന്നു

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി പോലീസും നേതാക്കളും പാടുപെടുകയാണ്. നേരത്തെ വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി വന്നപ്പോള്‍ ചാക്കയിലും പേട്ടയിലും ആംബുലന്‍സ് നിര്‍ത്തുകയും നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.

ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയില്‍ സംസ്‌കാരം നടക്കുക. ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *