ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാവണം എന്ന മാതൃകയാണ് ഉമ്മന്‍ചാണ്ടി സര്‍. നിരാലംബര്‍ക്ക് അവരുടെ സങ്കട ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിച്ച, പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയ സ്‌നേഹം കൊണ്ട് ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയ ജനകീയ നേതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു.