എതിര്‍പക്ഷത്തെങ്കിലും നല്ല സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍: പിണറായി വിജയന്‍

എതിര്‍പക്ഷത്തെങ്കിലും നല്ല സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍: പിണറായി വിജയന്‍

തിരുവനന്തപുരം: രാഷ്ട്രീമായി ഇരു ചേരിയിലായിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയുമായി ആദ്യം മുതലേ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനസ്ഥലത്ത് എത്തി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.

എല്ലാവരോടും നല്ലസൗഹൃദം പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. എല്ലാകാലത്തും കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്നു. ഒരുഘട്ടത്തില്‍ പാര്‍ട്ടിയുടെ അനിഷേധ്യനായി മാറി. കേരള പൊതുസമൂഹത്തിന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്നത്തെ സാഹചര്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം’. ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അറിയിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹം ദര്‍ബാര്‍ ഹാളില്‍ എത്തിയത്. മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മുഖ്യമന്ത്രി, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും കണ്ട് സംസാരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *