കോഴിക്കോട്: ഭരണം ജനകീയമാക്കി സര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കും ദുര്‍ബലരിലേക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവരിലേക്കും നേരിട്ടെത്തിക്കാന്‍ ശ്രമിച്ച ജനകീയനായ ഭരണാധികാരിയിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ് വ പ്രസിഡന്റ് ഡോ.ഇ.കെ അഹ്മദ് കുട്ടി, ജന:സെക്രട്ടറി സി.പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിന്റെ ഇരുമ്പുമറകളില്ലാതെ ജനങ്ങളിലേക്കിറങ്ങി ചെന്നു എന്നതാണ് ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വ്യത്യസ്തനാക്കിയിരുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനും കോണ്‍ഗ്രസ് പാര്ട്ടിയുമുണ്ടാക്കിയ ദുഃഖത്തില്‍ കെ.എന്‍.എം മര്‍കസുദ്ദഅ് വ പങ്കുചേരുന്നതായി നേതാക്കള്‍ പറഞ്ഞു.