കോഴിക്കോട്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. തികച്ചും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിലെ വ്യാപാരികള്‍ക്ക് ഗുണപരമായ കാര്യങ്ങള്‍ ചെയ്യുകയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്ത ഭരണകര്‍ത്താവായിരുന്നു അദ്ദേഹം എന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ജി.കെ തോമസ്, വി.സുനില്‍കുമാര്‍, പി.കെ ബാപ്പു ഹാജി, എം.ഷാഹുല്‍ ഹമീദ്, എ.വി.എം കബീര്‍, മണിയോത്ത് മൂസ, ഏറത്ത് ഇക്ബാല്‍, അമീര്‍ മുഹമ്മദ് ഷാജി, റഫീഖ് മാളിക, കെ.എം ഹനീഫ, കെ.ടി വിനോദന്‍, വി.ഇബ്രാഹീം ഹാജി, കെ.പി മൊയ്തീന്‍കോയ ഹാജി, എം.ബാബുമോന്‍, പി.സി അഷ്‌റഫ്, മനാഫ് കാപ്പാട്, സുരേഷ്ബാബു കൈലാസ്, വലത്തീഫ്, എ.കെ മന്‍സൂര്‍, യു. അബ്ദുറഹിമാന്‍, ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സരസ്വതി താമരശ്ശേരി എന്നിവര്‍ സംസാരിച്ചു.