അനുശോചിച്ചു

അനുശോചിച്ചു

കൊച്ചി: സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഏത് പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടുകൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണ് എന്നും ആര്‍ച്ച് ബിഷപ്പ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *