തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 ജീവനക്കാർ നശ്ചിത ദിവസത്തിനുള്ളില്‍ ജോലിയിൽ തിരികെ പ്രവേശിക്കുകയോ വിശദീകരണം നല‍്കുകയോ ചെയ്തില്ലെങ്കിൽ പിരിച്ചുവെടുമെന്ന മുന്നറിയിപ്പുമായി എം.ഡി.ബിജു പ്രഭാകര്‍.
1243 പേര്‍ ജോലിക്ക് കൃത്യമായി വരുന്നില്ല. അവര്‍ ഇടയ്ക്കിടെ വന്ന് ഒപ്പിടും. പെന്‍ഷന്‍ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവര്‍ വി.ആര്‍എസ് എടുത്ത് പോണം. അല്ലാത്തപക്ഷം പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കും. പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്. അവരുടെ പേര് വെച്ച് ഫുള്‍പേജ് പരസ്യം കൊടുക്കാന്‍ പോകുകയാണ്. ഇത്രദിവസത്തിനുള്ളില്‍ വന്ന് ജോയിന്‍ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പത്രത്തില്‍ ഫുള്‍പേജ് പരസ്യംകൊടുത്ത് പിരിച്ചുവിടും’ കെ.എസ്.ആര്‍.ടി.സിക്കെതിരെയുള്ള പ്രചാരണങ്ങളിലെ വസ്തുകള്‍ എന്ന പേരില്‍ ബിജു പ്രഭാകര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ ബിജു പ്രഭാകർ പറഞ്ഞു.
കെഎസ്ആര്‍ടിസി ഉഴപ്പിനടക്കാനുള്ളവര്‍ക്കുള്ളതല്ല. അതാത് ദിവസത്തെ അന്നം വാങ്ങിക്കാനായി നിരവധി ആളുകള്‍ ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യിപ്പിക്കുന്നുവെന്ന് കള്ളപ്രചാരണം നടത്തുന്നു. നിയമപ്രകാരം മാത്രമേ ജോലി ചെയ്യിപ്പിക്കുന്നുള്ളൂ. രാവിലെത്തേയും വൈകീട്ടത്തേയും ഇടവേളയില്‍ വെറുതെയിരിക്കുന്ന നാല് മണിക്കൂറിന് 200 രൂപ അധികം നല്‍കുന്നുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
ഞാനിരിക്കുന്നിടത്തോളം കാലം കെഎസ്ആര്‍ടിസിയുടെ പ്രൊഡക്ടിവിറ്റി കൂട്ടിയിരിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുട മാത്രം സ്ഥാപനമല്ല. കേരളത്തിലെ ജനങ്ങളുടേത് കൂടിയാണ്. ജനംകയറി നികുതി നല്‍കിയിട്ടാണ് ശമ്പളം കിട്ടുന്നത്. പ്രതിബദ്ധത കാണിക്കണം. പരിഷ്‌കരണം ഒരു സമൂഹത്തിനും ഒഴിവാക്കാന്‍ പറ്റില്ല’ ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.