ഹിമാചൽ; പ്രളയം തകർത്ത റോ‍ഡ് പുനഃസ്ഥാപിക്കവെ ജെസിബിക്ക് മേൽ ഭീമൻ പാറ മറിഞ്ഞുവീണു

ഹിമാചൽ; പ്രളയം തകർത്ത റോ‍ഡ് പുനഃസ്ഥാപിക്കവെ ജെസിബിക്ക് മേൽ ഭീമൻ പാറ മറിഞ്ഞുവീണു

ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിൽ ചണ്ഡിഗഢ്- മണാലി ദേശീയ പാതയിൽ ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള ജോലികൾക്കിടെ മണ്ണുമാന്തിയന്ത്രത്തിന് മേൽ കൂറ്റൻ പാറക്കല്ല് മറിഞ്ഞുവീണു. ഇടിഞ്ഞു വീണ് കല്ലുകളും മറ്റും നീക്കം ചെയ്യുന്നതിനിടെ വീണ്ടും കുന്നിൻ ചരിവിൽ നിന്നും പാറക്കല്ലുകൾ ഇടിഞ്ഞു വീഴുകയായിരുന്നു. ഇക്കൂട്ടത്തിലാണ് ഒരു ഭീമൻ പാറ മണ്ണുമാന്തിയന്ത്രത്തിന് മേൽ വീണത്. ഇതിനിടെ പുറത്തേക്ക് ചാടിയ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. നിസാരപരിക്കേറ്റ ഡ്രൈവറെ ആശുപത്രയില്‍ പ്രവേശിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് മണ്ഡി എസ്.പി. സൗമ്യ സാംബശിവന്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *