ഹര്‍ഷിനക്ക് നീതി വൈകുന്നത് കടുത്ത അനീതിയാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു. ഹര്‍ഷിന കെ.കെ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സത്യാഗ്രഹത്തിന്റെ 56-ാം ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമരം വിജയിക്കേണ്ടത് സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണെന്നും നീതി ലഭിക്കാനുള്ള ഈ പോരാട്ടത്തില്‍ ഐ.എന്‍.ടി.യു.സി പ്രസ്ഥാനവും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എം.ടി സേതുമാധവന്‍, ബാബു കുനിയില്‍, മനോജ് മേലാര്‍ പൊയില്‍, മാത്യു ദേവഗിരി, സുഭാഷ് ചന്ദ്രന്‍ പി.കെ, സബീഹ പി.സി, കെ.ടി ശ്രീകല തുടങ്ങിയവര്‍ പ്രസംഗിച്ചു.