കോഴിക്കോട്: പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ: സി.കെ അനില്‍കുമാര്‍ രചിക്കുന്ന സ്‌നേഹത്തിന്റെ മനഃശാസ്ത്രം എന്ന പുസ്തകത്തിന്റെ കവര്‍ എം.ടി വാസുദേവന്‍നായര്‍ പ്രകാശനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ: ഹസീമ അമ്പലത്ത് വീട്ടില്‍, ഡോ: സി.കെ അനില്‍കുമാര്‍, സൈക്കോളജിസ്റ്റ് ബിന്ദു അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ ഹിപ്‌നോസിസ് ആന്റ് സൈക്കോളജിക്കല്‍ റിസര്‍ച്ച് സെന്ററാണ് പ്രസാധകര്‍.