വെല്ലിങ്ടൺ: വനിതാ ലോകകപ്പ് ഫുട്ബോളിന് ഇനി മൂന്ന് ദിവസം മാത്രം. ജൂലായ് 20 മുതൽ ആഗസ്റ്റ് 20 വരെ നടക്കുന്ന ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസിലാൻഡും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡ് നോർവെയെ നേരിടും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് ആദ്യ മത്സരം. ഉദ്ഘാടന ദിവസത്തിലെ രണ്ടാം മത്സരത്തിൽ അയർലാൻഡാണ് ഓസ്ട്രേലിയയുടെ എതിരാളികൾ. ജൂലായ് 22 ന് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെ നേരിടും. പോർച്ചുഗലും നെതർലാൻഡ്സുമാണ് അമേരിക്കയുടെ മറ്റ് എതിരാളികൾ
പുരുഷ ലോകകപ്പിന് സമാനമായാണ് വനിതാ ലോകകപ്പിലെയും മത്സരക്രമം. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുക. ഓഗസ്റ്റ് മൂന്ന് വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓരോ ടീമിനും ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ ഉണ്ടാവും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ പ്രീക്വാട്ടറിലേക്ക് എത്തും. നോക്കൗട്ട് രീതിയിലാണ് പ്രീക്വാർട്ടർ മുതലുള്ള മത്സരങ്ങൾ. വിജയിക്കുന്ന ടീമുകൾ ക്വാർട്ടറിലേക്കും സെമിയിലേക്കും പ്രവേശിക്കും. ആഗസ്റ്റ് 20 ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് വനിതാ ലോകകപ്പിൻ്റെ ഫൈനൽ.