പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന മില്ലറ്റ് മിഷന്‍ കേരളയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ പേരാമ്പ്ര ദാറുന്നജൂം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്നു. കണ്‍വെന്‍ഷന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ മലയാളിയുടെ ഭക്ഷണശീലങ്ങള്‍ മാറേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി.
സംസ്ഥാന കോര്‍ഡിനേറ്റര്‍ ദീപാലയം ധനപാലന്‍ ‘അറിയാം ചെറു ധാന്യങ്ങളെ’ എന്ന വിഷയത്തിലും ജസീല റൗഫ് ‘ഒരുക്കാം ചെറു ധാന്യ വിഭവങ്ങള്‍’ എന്ന വിഷയത്തിലും ക്ലാസുകള്‍ എടുത്തു. ബാലകൃഷ്ണന്‍ ചേനോളി മില്ലറ്റ് കര്‍ഷകന്റെ അനുഭവം വിവരിച്ചു. സംസ്ഥാന കോര്‍ കമ്മിറ്റി അംഗം ഡോ. കെ.വി മുഹമ്മദ് കുഞ്ഞി, സെഡ്.എ സല്‍മാന്‍, ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ ചെറു ധാന്യങ്ങളുടെയും ചെറു ധാന്യ വിഭവങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ടായിരുന്നു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മില്ലറ്റ് വിഭവങ്ങള്‍ കഴിക്കാന്‍ നല്‍കി.
ഭാരവാഹികളായി വടയക്കണ്ടി നാരായണന്‍ (പ്രസിഡണ്ട്), ബേബി ഗീത, എ.വി അംബുജാക്ഷന്‍, ഡോ. സനില്‍കുമാര്‍ (വൈസ് പ്രസിഡന്റ് മാര്‍), സെഡ്.എ സല്‍മാന്‍ (സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര, ജസീല റൗഫ് (ജോയിന്റ് സെക്രട്ടറിമാര്‍), സനീഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെയും 15 അംഗ നിര്‍വാഹക സമിതിയെയും തെരഞ്ഞെടുത്തു. 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഡോ. ഖാദര്‍ വാലി സംബന്ധിക്കുന്ന മില്ലറ്റിനെ കുറിച്ചുള്ള പരിപാടിയില്‍ ജില്ലയില്‍ നിന്നും 10 പ്രതിനിധികള്‍ പങ്കെടുക്കാനും തീരുമാനിച്ചു.