മാഹി: മയ്യഴിയിലെ പ്രമുഖ സന്നദ്ധ സേവന സംഘടനയായ മാഹി ലയണ്‍സ് ക്ലബ്ബിന് 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ സാരഥ്യം. പ്രസിഡന്റ്റ് ജിഷി രാജേഷ്, സെക്രട്ടറി ഷീലു ബെന്നി, ട്രഷറര്‍ ഷീബ വല്‍സരാജ് എന്നിവര്‍ മാഹി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍സ്ഥാനമേറ്റു. മാഹി ലയണ്‍സ് ക്ലബ്ബിന്റെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് നേതൃത്വപദവികളില്‍ മുഴുവന്‍ സ്ത്രീകള്‍ സാരഥികളാവുന്നത്.
ലയണ്‍സ് ഇന്റര്‍നാഷനണല്‍ ഡിസ്ട്രിക്റ്റ് 318 ഇ യുടെ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ സ്ഥാനാരോഹണ ചടങ്ങ് നടത്തി. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിവിധ സെമിനാറുകളും എക്ലിബിഷനുകളും നടത്താനും, കുട്ടികളിലും സ്ത്രീകളിലും വര്‍ദ്ധിച്ചു വരുന്ന ക്യാന്‍സറിനെകുറിച്ചുള്ള ബോധവല്‍ക്കരണം, വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെയുള്ള ക്യാമ്പുകള്‍, വിഷരഹിത പച്ചക്കറിയും പഴങ്ങളും പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ സ്‌കൂളുകളില്‍ തൈകള്‍ വിതരണം ചെയ്യുക, വയോജന കേന്ദ്രങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ആവശ്യമുള്ളവര്‍ക്ക് എത്തിക്കുക, ചെറിയ കുട്ടികളിലുണ്ടാവുന്ന കാഴ്ച്ചശക്കി കണ്ടുപിടിക്കാനുള്ള ക്യാമ്പ്, തിമിര ശസ്ത്രകിയ ക്യാമ്പ്, പ്രമേഹത്തിനുള്ള പരിശോധന ബോധവല്‍ക്കരണ ക്യാമ്പുകള്‍, രക്തദാനം ജീവദാനം പദ്ധതി, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ സ്‌കൂളില്‍ ചെയ്തുവരുന്ന സഹായ പദ്ധതികള്‍ എന്നിവ ഈ വര്‍ഷം നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.