മാഹി: ഫ്രഞ്ച് കോളനി വാഴ്ചയില്‍ നിന്നും മയ്യഴിയെ മോചിപ്പിച്ചതിന്റെ അറുപത്തി ഒമ്പതാം വാര്‍ഷിക ദിനം മാഹിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഐ.കെ. കുമാരന്‍ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാഹി സ്റ്റാച്യു ജംഗ്ഷനിലെ ഗാന്ധിജിയുടെയും ഐ.കെ കുമാരന്റെയും സി.ഇ ഭരതന്റെയും പ്രതിമയില്‍ പുഷ്പമാല്യം ചാര്‍ത്തിയതിനുശേഷം സ്വാതന്ത്ര്യ സമര സ്മാരക സ്തൂപത്തിലേക്ക് അനുസ്മരണ മാര്‍ച്ചും പുഷ്പാര്‍ച്ചനയും നടത്തി.
വിമോചന വാര്‍ഷിക ദിന അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കീഴന്തൂര്‍ പന്മനാഭന്‍, കെ.മോഹനന്‍, കെ.ഹരീന്ദ്രന്‍, സത്യന്‍ കേളോത്ത്, എം.എ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ സുരേശന്‍ മാസ്റ്റര്‍, പി.ഉത്തമരാജ് മാഹി, ടി.എം സുധാകരന്‍, കെ.വി ഹരീന്ദ്രന്‍, നളിനി ചാത്തു, പി.കെ ശ്രീധരന്‍ മാസ്റ്റര്‍, കെ.സുരേഷ്, കെ.എം പവിത്രന്‍, അജയന്‍.പി, സന്ദീവ്.കെ.വി, അശോകന്‍ അങ്ങാടിപ്പുറത്ത്, സുനില്‍ കേളോത്ത്, കെ.പി.അശോക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.