ബി.ജെ.പി. ജനകീയ ധര്‍ണ്ണ നടത്തി

ബി.ജെ.പി. ജനകീയ ധര്‍ണ്ണ നടത്തി

കോഴിക്കോട് കോര്‍പ്പറേഷന്‍ തോപ്പയില്‍ വാര്‍ഡില്‍ വീടുകളില്‍ മഴ വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണുക , കഴിഞ്ഞ വര്‍ഷം മഴവെള്ളം കയറി നാശനഷ്ടം ഉണ്ടായ വീടുകാര്‍ പരാതി നല്‍കിയിട്ടും നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി ബി.ജി റോഡില്‍ ജനകീയ ധര്‍ണ്ണ നടത്തി. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.

വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ ബോധ്യപ്പെട്ടുകയും റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാവപ്പെട്ട വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍ക്കാത്തത് സര്‍ക്കാറിന്റ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ കാല്‍നട പ്രചരണ ജാഥയും വില്ലേജ് ഓഫീസ് മാര്‍ച്ചടക്കമുള്ള ശക്തമായ പ്രതിഷേധ സമരത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് കെ.ഷൈബു പറഞ്ഞു.

ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ മുഖ്യപ്രഭാഷണവും മണ്ഡലം വൈസ് പ്രസിഡണ്ട് എം.ജഗനാഥന്‍ സമാപന പ്രസംഗവും നടത്തി. മണ്ഡലം സെക്രട്ടറി സരള മോഹന്‍ദാസ്, എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണന്‍, മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍, മണ്ഡലം കമ്മിറ്റി അംഗം സി.ജോഷി, ഏരിയ ജനറല്‍ സെക്രടറി മാലിനി സന്തോഷ്, വൈസ് പ്രസിഡണ്ട് സോയ അനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.സുരേന്ദ്രന്‍ (അച്ചുട്ടി) എന്‍.പി.മോഹന്‍ദാസ്, എ.കെ അനീഷ്, ബൂത്ത് പ്രസിഡണ്ട് പി.ബാബു, ജനറല്‍ സെക്രട്ടറി ദിവ്യ സുരാജ്, കമ്മിറ്റി അംഗങ്ങളായ ഇ.വി. മനോഹരന്‍ , എന്‍.വിനു, അനൂപ്, വിന്നേഷ്, സുരേഷ്, നിഷ സലില്‍, ഷീന സത്യന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *