മലപ്പുറം: ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗര്‍ഭിണിയായ സംഭവത്തില്‍ സ്വന്തം സഹോദരനെയും 24 വയസുകാരനായ ബന്ധുവിനെയും അറസ്റ്റ് ചെയ്ത് പോലിസ്. ഇരുവരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം തുടര്‍ന്ന് പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലിസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.