ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം വീണ്ടും ഉയർത്തി. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ചാന്ദ്ര പര്യവേക്ഷണ പേടകത്തിന്റെ ഭ്രമണപഥം ക്രമീകരിക്കുന്നത്. ഘട്ടം ഘട്ടമായി ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിന് പുറത്തേക്ക് എത്തിക്കുന്നതിനാണ് ഈ ഭ്രമണപഥ ക്രമീകരണം.
പുതിയ ഭ്രമണ പഥത്തിന്റെ ഭൂമിയുമായുള്ള കുറഞ്ഞ അകലം 200 കിലോമീറ്ററാണ്. വിക്ഷേപണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശനിയാഴ്ചയാണ് ആദ്യമായി ഭ്രമണ പഥം ഉയര്‍ത്തിയത്.
ഇത്തരത്തില്‍ മൂന്ന് തവണ കൂടി ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തും. ശേഷം ഭൂമിയുടെ ഗുരുത്വ ബലത്തില്‍ നിന്ന് പുറത്തു കടന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പേടകം കുതിക്കും. ഓഗസ്റ്റ് മൂന്നിനായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ഓഗസ്റ്റ് 23 ഓടുകൂടി പേടകം ചന്ദ്രനില്‍ ഇറക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി.