ഗ്രാമീണ വികസനം; സര്‍വേക്ക് തുടക്കമായി

ഗ്രാമീണ വികസനം; സര്‍വേക്ക് തുടക്കമായി

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിസര ഗ്രാമങ്ങളിലേക്ക് പ്രസരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാമീണ സര്‍വേക്ക് തുടക്കമായി. നോളജ് സിറ്റിയുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 40 മലയോര ഗ്രാമങ്ങളിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി സര്‍വേ ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.
ഡോ. പി. ശംസുദ്ദീന്‍, റഹീല എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു. ജനപ്രതിനിധികളായ റോയി കുന്നിപ്പിള്ളി, ജമീല, നോളജ് സിറ്റി സി.എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, ഡോ. നിസാം റഹ്‌മാന്‍ സംസാരിച്ചു. സൈനുല്‍ ആബിദ് സഖാഫി സ്വാഗതവും സലീം കളപ്പുറം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *