ഗുരുദേവന്റെ 169 മത് ജയന്തി എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ വിപുലമായി ആഘോഷിക്കും

ഗുരുദേവന്റെ 169 മത് ജയന്തി എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ വിപുലമായി ആഘോഷിക്കും

കോഴിക്കോട് : വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ നേതൃയോഗം തീരുമാനിച്ചു. യോഗത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഷനൂബ് താമരക്കുളം നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ കെ.ബിനുകുമാര്‍, അഡ്വ.എം.രാജന്‍, പി.കെ ഭരതന്‍, വി.സുരേന്ദ്രന്‍, കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

ആഗസ്ത് 17 ചിങ്ങം 1 പതാകദിനമായി ആചരിക്കും. ഗുരു ജയന്തി ദിനമായ ആഗസ്ത് 31 ന് കാലത്ത് 6 മണി മുതല്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ വിശേഷാല്‍ ഗുരുപൂജ, മഹാ ശാന്തിഹവനം, സര്‍വ്വൈശ്വര്യപൂജ, പ്രസാദ ഊട്ട് എന്നിവയും ഉച്ചയ്ക്ക് വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ അന്നദാനവും നടത്തും. രാവിലെ 10.30 മണിക്ക് വെസ്റ്റ്ഹില്‍ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കുന്ന അലങ്കരിച്ച ഗുരുദേവ റിക്ഷയോട് കൂടിയ വര്‍ണശഭളമായ ഘോഷയാത്ര നഗരപ്രദക്ഷിണത്തോടെ ഗുരുവരാശ്രമത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ജയന്തി മഹാ സമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ശാഖകളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ+ വാങ്ങിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വേദിയില്‍ വെച്ച് നല്‍കും.

ഗുരു ജയന്തി ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി യൂണിറ്റ് പ്രസിഡന്റ് ഷനൂബ് താമരക്കുളം, ചെയര്‍മാനും സെക്രട്ടറി സുധീഷ് കേശവപുരി ജനറല്‍ കണ്‍വീനറും വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, ട്രഷററും അഡ്വ.എം.രാജന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായി 101 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *