പാലക്കാട്: ചിത്രീകരണത്തിന് മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ധീന്‍ നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലയിലെ തച്ചനാട്ടുക്കര പഞ്ചായത്തിലെ അണ്ണാന്‍ തൊടി എല്‍.പി സ്‌കൂളിലായിരുന്നു ചടങ്ങ്. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം മുഖ്യാത്ഥിതിയായി.
ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികന്റെ നിര്‍മ്മാണം
സിയാന്‍ ഫേസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.ജെ.മോസസ്സ് ആണ്. ക്ലാസ് റൂമില്‍ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിനൊപ്പം അല്‍ഭുതകരമായി ബെഞ്ചില്‍ കൊട്ടിയുള്ള താളം അഭിജിത്തിനെ വൈറലാക്കിയിരുന്നു. ഇത് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണുകയും അഭിജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ചെറുപ്രായത്തിലെ അഭിജിത്ത് പ്രകടിപ്പിച്ച അസാമാന്യ താളബോധം അത്ഭുതത്തോടെയാണ് സംഗീത പ്രേമികള്‍ നോക്കി കണ്ടത്. വൈറല്‍ വീഡിയോയില്‍ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന അഞ്ചന ടീച്ചറും ഈ സിനിമയില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.