ഇടുക്കി: ഫെഡറേഷന് കേരള ഹോട്ടല്‍ അസോസിയേഷന് (F.K.H.A) ഇടുക്കി ജില്ലാ പ്രസിഡന്റായി അനുമോന് തൊടുപുഴയെ (മാനേജിംഗ് ഡയറക്ടര്‍ അരമന ഹോട്ടല്‍ ഒറ്റപ്പാലം, മഞ്ഞപ്ര, നീരാളി ഫിഷ് തൊടുപുഴ, വരിക്കാശ്ശേരി മന ഒറ്റപ്പാലം) തെരഞ്ഞെടുത്തു. മാനേജിംഗ് പാര്‍ട്ണര്‍ വിന്‍സ് പാര്‍ക്ക് പെരുമ്പാവൂര്‍, പാന്‍ ഷോര്‍ കൊഴിഞ്ഞാമ്പാറ പാലക്കാട്, ഹാട്രി തിരുവല്ലാമല തൃശ്ശൂര്‍ തുടങ്ങി കേരളത്തില്‍ വിവിധ ഹോട്ടല്‍ സംരംഭങ്ങളുടെ സാരഥിയാണ്, ഒടിയന് സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് അനുമോന് തൊടുപുഴ.
തൊടുപുഴ ടി.സി ഹോട്ടല്‍ ഹാളില്‍ കൂടിയ F.K.H.A ജില്ലാ കമ്മിറ്റി യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യോഗത്തില്‍ നേതാക്കളായ സാജു എം.സി, ജോസഫ് ബിനോയി, ഷൈന്‍ അഗസ്റ്റിന്, സോണി ഇ.വി.എം, അരവിന്ദ് ചെട്ടിയാര്‍, ജോണിസ് എബ്രഹാം, വിനു സുധാകരന്, സഞ്ജയ് സോണി, ഗോപു, സുരേഷ്, ഷൈജു, ദീപു എന്നിവര്‍ പ്രസംഗിച്ചു.