ആവണി അജീഷ്
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടിടങ്ങളിലായി കര്‍ക്കിട വാവ് ബലിതര്‍പ്പണം നടത്തി. തോരായി വിഷ്ണു ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബലി തര്‍പ്പണത്തിന് രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. പുലര്‍ച്ചെ നാല് മണിയോടെ ഭക്തജന പ്രവാഹം തുടങ്ങിയിരുന്നു. സുനില്‍ കുമാര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്ര മേല്‍ശാന്തി വിപിന്‍ നമ്പൂതിരിപ്പാട്, പ്രസിഡന്റ് സി.പി ബാലന്‍, സെക്രട്ടറി ടി.കെ ബാബു, കെ.കെ മനോജ്, ടി.കെ കൃഷ്ണന്‍, കെ. അജിത്ത് കുമാര്‍, വി.കെ ദേവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 10 വര്‍ഷമായി ഇവിടെ ബലി തര്‍പ്പണം ചടങ്ങ് നടത്തുന്നു.
കൊങ്ങന്നൂര്‍-ആനപ്പാറ ബലിതര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബലി തര്‍പ്പണം ആനപ്പാറ പാതാറില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു സജ്ജീകരിച്ചത്. നൂറുകണക്കിന് ഭക്തര്‍ തര്‍പ്പണം നിര്‍വ്വഹിച്ചു. പുലര്‍ച്ചെ 4.30ന് ആരംഭിച്ച ബലിതര്‍പ്പണം 7.30നാണ് സമാപിച്ചത്. പ്രസിഡന്റ് കെ.കെ ദയാനന്ദന്‍, സെക്രട്ടറി ജയേഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇത് രണ്ടാം തവണയാണ് ഇവിടെ ബലിതര്‍പ്പണചടങ്ങ് നടക്കുന്നത്. വരും വര്‍ഷം വിപുലമായ രീതിയില്‍ നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം. നിജീഷ് കുനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.