സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു; നിശ്ചയം നടന്നു

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു; നിശ്ചയം നടന്നു

തിരുവനന്തപുരം: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നടന്നു.

ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും വിവാഹം. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ഭാഗ്യ അടുത്തിടെ ബിരുദം നേടിയിരുന്നു. ഗായിക കൂടിയാണ്.

പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *