ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വാന്‍ദ്രോഷോവയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ പരാജയപ്പെടുത്തിയാണ് (6-4, 6-4) വാന്‍ദ്രോഷോവ കന്നി വിംബിള്‍ഡണ്‍ നേട്ടം സ്വന്തമാക്കിയത്.
വാന്ദ്രോഷോവയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. ചെക്ക് താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2019-ല്‍ ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയോട് തോറ്റു.
അതേസമയം ആറാം സീഡ് ഒന്‍സ് ജാബിയൂറിന് തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലും നിരാശയായി ഫലം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കസാഖ്സ്താന്റെ എലെന റിബാകിനയോട് തോറ്റു.