മീരാ ജാസ്മിന്‍-നരേന്‍ ജോഡി ഒന്നിക്കുന്ന ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു

മീരാ ജാസ്മിന്‍-നരേന്‍ ജോഡി ഒന്നിക്കുന്ന ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു

വലിയൊരു ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ‘ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍.

ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ രചന.

മീരാ ജാസ്മിന്‍, നരേന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍ , ജോണി ആന്റണി,മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ഗാനരചയിതാക്കള്‍:ഷിബു ചക്രവര്‍ത്തി,അന്‍വര്‍ അലി,സന്തോഷ് വര്‍മ്മ

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Share

Leave a Reply

Your email address will not be published. Required fields are marked *