മലയാളത്തിന്റെ ക്ലാസിക് കഥാകാരന്‍ എം.ടിക്ക് ഇന്ന് 90ാം പിറന്നാള്‍

മലയാളത്തിന്റെ ക്ലാസിക് കഥാകാരന്‍ എം.ടിക്ക് ഇന്ന് 90ാം പിറന്നാള്‍

കോഴിക്കോട്: മലയാളത്തിലെ സാഹിത്യത്തിലെ അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികളുടെ സൃഷ്ടാവായ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ാം പിറന്നാള്‍. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയില്‍ ഊതിക്കാച്ചിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എം.ടി. എം.ടിയുടെ സൃഷ്ടികളില്‍ ഭൂരിഭാഗവും താന്‍ വീട്ടിലും നാട്ടിലും കണ്ടുപരിചയിച്ച പല മനുഷ്യരുടെ മുഖങ്ങളും ജീവിത അനുഭവങ്ങളും കഥാപാത്രങ്ങളും കഥയുമായി. ജീവിതത്തിന്റെ നിസഹായതക്കും പ്രസാദാത്മകതക്കുമിടയിലെ ലോകത്തെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നേര്‍മ്മയറിഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓര്‍മ്മകള്‍ എം.ടിയുടെ എഴുത്തിലെ കരുത്തായി.

എം.ടി കഥകള്‍ എഴുതിത്തുടങ്ങിയത് സ്‌കൂള്‍ കാലഘട്ടം മുതലാണ്. ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എം.ടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം എം.ടിയുടെ കീര്‍ത്തിമുദ്രാകളാണ് ഇപ്പോഴും. തന്റെ വരുതിയില്‍ വായനക്കാരനെ നിര്‍ത്താന്‍ എഴുത്തുശൈലി തന്നെയായിരുന്നു എം.ടിയുടെ കൈമുതല്‍.
എഴുതുക മാത്രമല്ല, എഴുത്തുകാരെ വളര്‍ത്തുകയും ചെയ്തു. ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവം ആധുനിക മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത് എം.ടിയായിരുന്നു. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ എഴുത്തുകാരനായി എം.ടി.

Share

Leave a Reply

Your email address will not be published. Required fields are marked *